Puneet Varma (Editor)

Karode

Updated on
Edit
Like
Comment
Share on FacebookTweet on TwitterShare on LinkedInShare on Reddit
Country
  
India

District
  
Thiruvananthapuram

PIN
  
695506

Local time
  
Friday 10:40 PM

Government body
  
Gram panchayat

State
  
Kerala

Time zone
  
IST (UTC+5:30)

Vehicle registration
  
KL-19

Population
  
31,506 (2001)

Karode

Weather
  
28°C, Wind NW at 10 km/h, 80% Humidity

Karode is a village in Thiruvananthapuram district in the state of Kerala, India.

Contents

Map of Karode, Kerala

കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കാരോട് ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍പ്പെട്ടതാണ്. ചരിത്ര പ്രസിദ്ധമായ പൊഴിയൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രം മുതല്‍ പൊറ്റയില്‍കട വരെയും, ഉച്ചക്കട മുതല്‍ ചെങ്കവിള വരെയും ഉള്‍പ്പെട്ട 15.67 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഹരിത ഭംഗിയാര്‍ന്ന ഒരു ഭൂപ്രദേശമാണ് കാരോട് ഗ്രാമപഞ്ചായത്ത്. പാറശ്ശാല അസംബ്ളി നിയോജക മണ്ഡലത്തില്‍പ്പെട്ട ഈ ഗ്രാമപഞ്ചായത്തില്‍ കര്‍ഷകരും, പനകയറ്റത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്നു. മലയാളം പോലെ തന്നെ ഇവിടുത്തുകാര്‍ തമിഴും സംസാരിക്കുന്നു. തമിഴും മലയാളവും കലര്‍ന്ന പഴയ തമിഴ് ഇവിടുത്തെ ചില സമുദായങ്ങള്‍ക്കിടയില്‍ ഇന്നും പ്രചാരത്തിലുണ്ട്. ആദ്യകാലത്ത് ഈ പഞ്ചായത്ത് കുളത്തൂര്‍ വില്ലേജില്‍ ആയിരുന്നു. ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഡ്വ. കെ.ചെല്ലപ്പന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് 1969ല്‍ നിലവില്‍ വന്നത്.

ചരിത്രം

കാരോട് എന്ന പ്രദേശത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പലരും ഭിന്നാഭിപ്രായങ്ങള്‍ പറയുന്നുണ്ടെങ്കിലും നിയതമായ ഒരു കാഴ്ചപ്പാട് ഒരു ചരിത്രരേഖകളിലുമില്ല. എ.ഡി. 923-ലെ പാര്‍ത്ഥിവപുരം ശിലാ ലിഖിതത്തില്‍ കിരാത്തൂര്‍, പൊഴിയൂര്‍, കുളത്തൂര്‍ എന്നീ സ്ഥലങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് കുളത്തൂരും, കാരോടും ഒരു ഗ്രാമപ്രദേശമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് (അടുത്തകാലം വരെ കാരോട്, കുളത്തൂര്‍ വില്ലേജിന്റെ ഭാഗമായിരുന്നു). കുളത്തൂരിലെ ചരിത്ര പ്രസിദ്ധമായ കാന്തല്ലൂര്‍ ശാല എന്ന വിദ്യാപീഠം ഇന്ന് കാരോട് പഞ്ചായത്തിലാണ്. കാന്തല്ലൂര്‍ശാല സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് അവഗണിക്കപ്പെട്ട നിലയില്‍ ഒരു ക്ഷേത്രം മാത്രം സ്ഥിതി ചെയ്യുന്നു. കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്കടുത്ത് പാര്‍ത്ഥിവപുരം ആസ്ഥാനമായി ഭരിച്ച ആയ് രാജാക്കന്‍മാരുടെ അതിര്‍ത്തി അയിര ആയിരുന്നു. അയിരയ്ക്ക് വടക്കുള്ള വടവൂര്‍കോണം പണ്ട് പടവൂര്‍ക്കോണമായിരിക്കാനാണ് സാധ്യത. ആയ് രാജാക്കന്മാര്‍ വടക്കുള്ള രാജ്യങ്ങളുമായി യുദ്ധം ചെയ്യുവാന്‍ ഈ പടനിലം ഉപയോഗിച്ചിരിക്കാം.

ഭൂപ്രകൃതി

തമിഴ്നാടതിര്‍ത്തിയുമായി തൊട്ടുരുമ്മിക്കിടക്കുന്ന പഞ്ചായത്താണ് കാരോട്. കാരോടിന്റെ അതിര്‍ത്തി പഞ്ചായത്തുകള്‍ കുളത്തൂര്‍, ചെങ്കല്‍, പാറശ്ശാല എന്നിവയാണ്. കാരോട്, ചെങ്കല്‍ വില്ലേജുകളിലായിട്ടാണ് ഇവിടുത്തെ വാര്‍ഡുകളുടെ കിടപ്പ്. ചെമ്മണ്ണ്, ചരല്‍മണ്ണ്, കളിമണ്ണ് എന്നിവയാണ് ഭൂരിഭാഗം പ്രദേശങ്ങളിലും കാണുന്നത്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍ കുളങ്ങള്‍, കിണറുകള്‍, തോടുകള്‍ എന്നിവയാണ്. 11 വാര്‍ഡുകളിലായി 42 കുളങ്ങളും 11 പ്രധാന തോടുകളുമുണ്ട്.

കൃഷി

കാരോട് സമീപ പഞ്ചായത്തുകളെ പോലെ തന്നെ ഒരു കാര്‍ഷിക ഗ്രാമമാണ്. കടല്‍ത്തീരത്തല്ലെങ്കിലും അതുമായി വളരെ അടുത്ത് കിടക്കുന്ന ഒരു പ്രദേശമാണ് ഇത്. താഴ്ന്ന പ്രദേശങ്ങളിലാണ് നെല്‍വയലുകള്‍ ഉള്ളത്. ഈ പ്രദേശത്തിന്റെ മുഖ്യ കൃഷി നെല്ല്, തെങ്ങ്, മരച്ചീനി മുതലായവയാണ്. നെല്‍പ്പാടങ്ങളില്‍ ഇടവിളയായി പച്ചക്കറി, വാഴ, ഇഞ്ചി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍‍, ധാന്യങ്ങള്‍ തുടങ്ങിയവയും കൃഷി ചെയ്തുവരുന്നു. പഞ്ചായത്തിന്റെ മിക്കഭാഗങ്ങളിലും ഒരേ തരത്തിലുള്ള കൃഷിയാണ്. നെല്ല്, വാഴ, തെങ്ങ്, വെറ്റിലക്കൊടി എന്നിവയാണ് ഇതില്‍ പ്രധാനം. ഈ പ്രദേശങ്ങളിലൊക്കെ കണ്ടുവരുന്ന മരങ്ങള്‍ മാവ്, പ്ലാവ്, പുളിമരം, പനമരം എന്നിവയാണ്. ഇതിനു പുറമേ പഞ്ചായത്തിലെ പല ഭാഗങ്ങളിലും കശുമാവ് കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ ഒരു പ്രധാന പ്രദേശമാണ് ഭീമന്‍പൊറ്റ. ഇതിന്റെ താഴ്വാരത്തില്‍ റബ്ബര്‍കൃഷി ചെയ്യുന്നു. കാരോട് ഗ്രാമപഞ്ചായത്തിലെ പതിനൊന്ന് വാര്‍ഡുകളില്‍ പതിനൊന്നാം വാര്‍ഡിലും, പത്താം വാര്‍ഡിലുമാണ് മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്നത്. ഈ പഞ്ചായത്തില്‍ പാരമ്പരാഗതമായി മത്സ്യകൃഷിയോ, മത്സ്യബന്ധനമോ ഇല്ല.

അടിസ്ഥാന സൌകര്യങ്ങള്‍

ഈ പഞ്ചായത്തിലെ പ്രധാന ആരോഗ്യ സ്ഥാപനമാണ് പി.എച്ച്.സി കുഴിഞ്ഞാംവിള. കന്യാകുമാരി, തിരുവനന്തപുരം രാജപാതയ്ക്ക് 5 കി.മീ മാറിയാണ് കാരോട് പഞ്ചായത്തിലെ റോഡുകള്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിനെ തമിഴ്നാട്ടില്‍ നിന്നും വേര്‍തിരിക്കുന്ന ഒരു പ്രധാനറോഡാണ് ഉച്ചക്കടയില്‍നിന്നും ഊരമ്പിലൂടെ പാറശ്ശാലയില്‍ ചെന്നുചേരുന്ന റോഡ്. പഞ്ചായത്തില്‍ പ്രധാനപ്പെട്ട 2 മാര്‍ക്കറ്റുകളാണുള്ളത്. പഞ്ചായത്തില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ വിഭവങ്ങളും വിറ്റഴിക്കുന്നതിന് അനുയോജ്യമായ മാര്‍ക്കറ്റുകള്‍ ഇവിടെയില്ല.

സംസ്ക്കാരം

ദ്രാവിഡ സംസ്ക്കാരത്തിന്റെ പ്രത്യേകതകളാണ് കാരോട് പഞ്ചായത്തില്‍ മുഖ്യമായും കാണാന്‍ കഴിയുന്നത്. ജനതയില്‍ വലിയൊരു വിഭാഗം തൊഴില്‍ തേടി തമിഴ്നാട്ടില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ്( Nadar). ചരിത്ര പ്രധാനവും പുരാതനവുമായ കാന്തള്ളൂര്‍ ശാല എന്ന പേരില്‍ പ്രസിദ്ധമായ സംസ്കൃതഭാഷാ പഠനകേന്ദ്രം എന്നു സങ്കല്പിക്കപ്പെടുന്ന കാന്തള്ളൂര്‍ശാല നിലനിന്ന പ്രദേശം ഇന്ന് കാരോട് പഞ്ചായത്തിലാണ്. വിദ്യാചരിത്രത്തില്‍ പൌരാണികമായ കാന്തല്ലൂര്‍ശാല പ്രാചീന ഭാരതത്തിലെ നളന്ദയോടും തക്ഷശിലയോടും ഉപമിക്കപ്പെടുന്നതില്‍ തെല്ലും അതിശയോക്തിയില്ല. കാരോട് പഞ്ചായത്ത് പൂര്‍ണ്ണമായും ഗ്രാമീണ സംസ്ക്കാരം ഉള്‍കൊള്ളുന്ന പഞ്ചായത്താണ്. ഒരു കാലത്ത് ധാരാളം കര്‍ഷകര്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഇന്ന് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. വ്യാവസായികമായി വളരെ പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്താണിത്. വിദ്യാഭ്യാസ രംഗത്ത് വന്‍ പുരോഗതിയൊന്നും കൈവരിച്ചിട്ടില്ല. ക്രിസ്ത്യന്‍ മിഷണനറിമാരാണ് ആദ്യകാലത്ത് ഇവിടെ സ്ക്കുളുകള്‍ ആരംഭിച്ചത്. വിവിധ മത-സമുദായാദികളില്‍പ്പെട്ടവര്‍ വിഭാഗീയ ചിന്തകളൊന്നുമില്ലാതെ ഒരുമയോടെ കഴിയുന്ന നാടാണിത്. അതിപുരാതനമായ ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും മുസ്ലീം ആരാധനാലയങ്ങളും കാരോട് പഞ്ചായത്തിലുണ്ട്. പൊഴിയൂര്‍ മഹാദേവര്‍ക്ഷേത്രം, പാറയില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, എറിവല്ലൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ്. കാരോട് സി.എസ്.ഐ ചര്‍ച്ച്, പൊറ്റയില്‍ക്കട ആര്‍.സി.ചര്‍ച്ച്, ഉച്ചക്കട ആര്‍.സി.ചര്‍ച്ച് എന്നിവയും ചരോട്ടുകോണം ജുമാമസ്ജീദും ഇവിടുത്തെ മറ്റു പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഗ്രന്ഥശാലകളും വായനശാലകളും ഇവിടുത്തെ സംസ്കാരിക പൈതൃകത്തിനു മുതല്‍കൂട്ടാണ്.

ഭരണ സംവിധാനം

  • തെരഞ്ഞെടുപ്പു വിവരങ്ങള്‍ 2015
  • {| |Ward No |Ward Name |Elected Members |Party |Reservation |- |1 |VADAKKEPUTHUVEEDU |SURESH G |JD(S) |General |- |2 |PLAMOOTUKADA |SYAM S B |CPI(M) |General |- |3 |AYIRA |T THANKARAJAN |INC |General |- |4 |VADOORKONAM |LATHA SHIJU |CPI |Woman |- |5 |PUTHUPURAIKAL |SOUMYA UDHAYAN |CPI(M) |Woman |- |6 |CHENKAVILA |CHANDRIKA E |CPI |SC Woman |- |7 |AMBILIKONAM |AUGNUS T |INDEPENDENT |General |- |8 |KANTHALLOOR |BINU C B |CPI(M) |General |- |9 |MARADY |NIRMALA KUMARI AMMA M |INC |Woman |- |10 |KARODE |BINDHU P |BJP |General |- |11 |KUZHINJANVILA |DHANESH D G |INC |SC |- |12 |AMBANAVILA |SURAJA KUMARI O C |INC |Woman |- |13 |KUNNIYODE |SUNI J |CPI |Woman |- |14 |KAKKAVILA |ANITHA E |INDEPENDENT |Woman |- |15 |PUTHUSHERI |ANITHA B |CPI |Woman |- |16 |PUTHIYA UCHAKKADA |AJEESH A |CPI(M) |General |- |17 |PAZHAYA UCHAKKADA |C RABI |INC |General |- |18 |VENKULAM |MARY JAYANTHI S |INDEPENDENT |Woman |- |19 |CHAROTTUKONAM |PADMA CHRISTAL K |INC |Woman |}
  • സ്റ്റാന്‍‍ഡിംഗ് കമ്മിറ്റി
  • ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

    സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.

    ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005

    2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.

    നിയമത്തിന്റെ പ്രാധാന്യം

    1 ഒരു കുടുംബത്തിന് 100 ദിവസം തൊഴില്‍ നല്‍കുന്നു.

    2. തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം.

    3. ഗ്രാമസഭ നിര്‍മ്മാണപ്രവൃത്തി നിശ്ചയിക്കുന്നു.

    4. തൊഴില്‍ 1/3 ഭാഗം സ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കുന്നു.

    5. പ്രവൃത്തികളിലും ജോലിക്കാരുടെ പട്ടികയിലും നിര്‍മ്മാണ ജോലികളെ സംബന്ധിച്ചും സുതാര്യത ഉറപ്പു നല്‍കുന്നു.

    6. ഗ്രാമപഞ്ചായത്ത് പദ്ധതി നടത്തിപ്പ് നിര്‍വ്വഹിക്കുന്നു.

    7. തൊഴിലാളികള്‍ക്കു പരിരക്ഷ ഉറപ്പു നല്‍കുന്നു.

    (a) അപകടങ്ങള്‍ക്കു ചികിത്സ സൌജന്യമായി നല്‍കുന്നു.

    (b) ചികിത്സാസമയത്ത് 50% വേതനം.

    (c) ജോലിസ്ഥലത്ത് മരണം സംഭവിച്ചാല്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നു.

    (d) അംഗവൈകല്യമുണ്ടായാലും നഷ്ടപരിഹാരം നല്‍കുന്നു.

    തൊഴിലിനുള്ള യോഗ്യത

    1. പഞ്ചായത്തു പ്രദേശത്ത് താമസിക്കുന്നവരായിരിക്കണം.

    2. തൊഴിലിനായി രജിസ്റര്‍ ചെയ്തിരിക്കണം.

    3. തൊഴില്‍ കാര്‍ഡ് ലഭിച്ചവരായിരിക്കണം.

    4. തൊഴില്‍ കാര്‍ഡില്‍ പേരുണ്ടായിരിക്കണം.

    തൊഴിലിന്റെ പ്രത്യേകത

    1. താമസസ്ഥലത്തിന് 5 കി.മി. ചുറ്റളവിനുള്ളില്‍ തൊഴില്‍ നല്‍കുന്നു.

    2. 5 കി.മി. പുറത്ത് വേതനത്തിന്റെ 10% അധികം നല്‍കുന്നു.

    3. 14 ദിവസം തുടര്‍ച്ചയായി തൊഴില്‍ നല്‍കുന്നു.

    4. കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കുന്നു.

    5. തൊഴില്‍ ലഭ്യത കുറയ്ക്കുന്ന യന്ത്രങ്ങള്‍ ഒഴിവാക്കുന്നു.

    സ്ത്രീ തൊഴിലാളികള്‍ക്കുള്ള പരിരക്ഷ

    സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം; സ്ത്രീതൊഴിലാളികളുടെ കുട്ടികളെ നോക്കുന്നതിന് ഒരു സ്ത്രീയെ ചുമതലപ്പെടുത്തുന്നു; അവര്‍ക്കും വേതനം നല്‍കുന്നു.

    തൊഴിലില്ലായ്മാ വേതനം

    അപേക്ഷ ലഭിച്ച് 100 ദിവസം തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം അനുവദിക്കുന്നു. ആദ്യത്തെ 30 ദിവസം വേതനത്തിന്റെ 25%, തുടര്‍ന്ന് 50%.

    ഏറ്റെടുക്കാവുന്ന പ്രവര്‍ത്തികള്‍

    1. ജലസംരക്ഷണ/സംഭരണ പ്രവര്‍ത്തികള്‍ .

    2. വരള്‍ച്ചനിവാരണ പ്രവൃത്തികള്‍ (മരം വെച്ചു പിടിപ്പിക്കല്‍ മുതലായവ).

    3. ജലസേചന തോടുകളുടെ നിര്‍മ്മാണം.

    4. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തല്‍ .

    5. പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനര്‍നിര്‍മ്മാണം.

    6. ഭൂവികസന പ്രവൃത്തികള്‍ .

    7. വെള്ളപ്പൊക്കനിവാരണ പ്രവൃത്തികള്‍ (അഴുക്കുചാലുകള്‍ ഉള്‍പ്പെടെ).

    8. റോഡുകളുടെ നിര്‍മ്മാണം.

    9. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് പ്രവൃത്തികള്‍ .

    ധനകാര്യം

    1. പദ്ധതിതുകയുടെ 90% കേന്ദ്ര ഗവണ്‍മെന്റും 10% സംസ്ഥാന സര്‍ക്കാരും വഹിക്കുന്നു.

    2. മൊത്തം തുകയുടെ 60% അവിദഗ്ദ തൊഴിലാളികളുടെ വേതനത്തിനും, 40% നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിക്കുന്നതിനും ഉപയോഗിക്കുന്നു.

    കമ്പ്യൂട്ടര്‍വല്‍ക്കരണം

    തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും ജില്ലാതല സാങ്കേതിക സഹായം ഏകോപിപ്പിക്കുന്നതിനായി ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നു. ഓരോ ബ്ളോക്കിലും വരുന്ന ഗ്രാമപഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തിലും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി ബ്ളോക്ക് കേന്ദ്രീകരിച്ച് ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. വിപുലമായ സാങ്കേതിക സഹായത്തിനുള്ള സംവിധാനം നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനായി വികസിപ്പിച്ച ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഗ്രാമപഞ്ചായത്തുകളിലും വിന്യസിച്ചു വരികയാണ്.

    അറിയാനുള്ള അവകാശം

    തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

    വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

    വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.

    വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

    നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

    രേഖകള്‍ ലഭ്യമല്ലെങ്കില്‍

    യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍ ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.

    വികസന പദ്ധതികളുടെ വിവരങ്ങള്‍

    വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.

    ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ജനങ്ങള്‍ക്ക്-

  • സേവനങ്ങള്‍ ലഭ്യമാകുന്ന തീയതി ഉറപ്പുനല്‍കുന്നു;
  • സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നു;
  • ഒരു സേവനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും അപാകത പരിഹരിക്കുന്നതിനുമായി ഒരുതവണ ഓഫീസില്‍ വന്നാല്‍ മതിയെന്ന അവസ്ഥ ഉറപ്പുനല്‍കുന്നു;
  • സേവനങ്ങള്‍ ലഭിക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍ ലഭ്യമാക്കുന്നു;
  • സേവനങ്ങള്‍ എപ്പോഴെല്ലാം ലഭിക്കുമെന്ന വിവരംലഭ്യമാക്കുന്നു;
  • സേവനങ്ങള്‍ക്ക് ആരെ സമീപിക്കണമെന്നവിവരംലഭ്യമാക്കുന്നു;
  • ഉദ്യോഗസ്ഥരിലൂടെയും ചെക്ക്ലിസ്റ്, പൌരാവകാശരേഖ തുടങ്ങിയവ വഴി സംശയങ്ങള്‍ തീര്‍ക്കുന്നതിന് പ്രത്യേക സംവിധാനം ഉറപ്പുനല്‍കുന്നു;
  • കഴിവതും പ്രിന്റ് ചെയ്ത അപേക്ഷകള്‍ ലഭ്യമാക്കുന്നു.
  • Demographics

    As of 2001 India census, Karode had a population of 31506 with 15634 males and 15872 females.

    References

    Karode Wikipedia