Area 11.57 km² Population 31,545 (2001) | Time zone IST (UTC+5:30) Local time Friday 5:16 AM ISO 3166 code ISO 3166-2:IN | |
![]() | ||
Weather 25°C, Wind NE at 3 km/h, 91% Humidity |
Kannur East is suburb of Kannur city in Kerala, India.
Contents
- Map of Elayavoor Kerala
- Townships and villages
- Important Landmarks
- Munderi Bird Sanctuary
- Elayavoor
- References
Map of Elayavoor, Kerala
Townships and villages
Important Landmarks
Munderi Bird Sanctuary
Munderi Kavu bird sanctuary is famous for migratory birds. The area is rich in bio diversity and is waiting for getting developed as an Eco-tourism hot spot.
Elayavoor
Elayavoor is an adjasent suburb to Kannur city.This place was formerly a village famous for its paddy field but due to fast urbanization most of the paddy fields have disappeared.
പുരങ്ങളില്‍ ഇളയത് ഇളയാപുരം എന്നാണ്. അത് പിന്നീട് എളയാവൂരായി മാറി. പണ്ട് പ്രദേശങ്ങളെ ഊരുകളാക്കിത്തിരിക്കാറുള്ളതില്‍ ഒരു പക്ഷേ ഒടുവില്‍ രൂപപ്പെട്ട ഊരായിരിക്കാം എളയാവൂരെന്നും അഭിപ്രായമുണ്ട്. തൊട്ടടുത്ത ഊരായ വലിയന്നൂരിന്റെ ഇളയതുമാകാം ഇന്നത്തെ എളയാവൂര്‍. ഈ പേരുമായി ബന്ധപ്പെടുന്ന ക്ഷേത്രമാണ് എളയാവൂരമ്പലം. എന്നാല്‍ പൌരാണികത്വത്തിന്റെ കാര്യത്തില്‍ ചൊവ്വ ശിവക്ഷേത്രത്തിന് പിന്നിലാണ് ഈ ക്ഷേത്രം. പണ്ടുകാലത്ത് നികുതിപിരിച്ചിരുന്ന സ്ഥലമാണ് മേലേ ചൊവ്വ എന്നതുകൊണ്ട് ആ സ്ഥലത്തിന് ചുങ്കം എന്നും ചൊവ്വച്ചുങ്കം എന്നും പറയാറുണ്ട്. ശിവക്ഷേത്രങ്ങളെ മോലോം എന്നു പറയുന്ന പതിവ് പണ്ടുള്ളതായി കാണാം. ഒരു പക്ഷേ ഈ മോലോം മേലേചൊവ്വയും താഴ്ന്ന പ്രദേശം അതോടെ താഴെ ചൊവ്വയുമായി മാറിയതാകാം. ഈ രണ്ട് മഹാക്ഷേത്രങ്ങള്‍ കൂടാതെ ഇന്ന് പഞ്ചായത്താഫീസ് ഉള്ള സ്ഥലത്ത് ആക്കിക്കുളവും ആക്കി ഭഗവതി ക്ഷേത്രവും കണ്ണോത്തും ചാലിനടുത്ത് ചെമ്പോട്ടിക്കുണ്ടില്‍ (മുന്‍പ് ചെമ്പോട്ടികള്‍ താമസിച്ചിരുന്ന സ്ഥലം) ഒന്നു കുറവ് നാല്‍പത് തെയ്യങ്ങളുള്ള ഒരു ക്ഷേത്രവും കിഴുത്തള്ളി (കീഴ്തളി)യില്‍ ആന പടിഞ്ഞകുന്ന് എന്ന് പറഞ്ഞുവന്നിരുന്ന സ്ഥലത്ത് ഇന്നത്തെ ഉമാമഹേശ്വരക്ഷേത്രത്തിനടുത്ത് ഒരമ്പലമുണ്ടായിരുന്നുവെന്നും അവയെല്ലാം ടിപ്പുവിന്റെ പടയോട്ടത്തോടുകൂടി തകര്‍ക്കപ്പെട്ടു എന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. കിഴുത്തള്ളിയിലെ തകര്‍ക്കപ്പെട്ട അമ്പലവും അതിനടുത്ത കസ്തൂരിച്ചാലിലെ മോലോത്ത് കുളവും അമ്പ്രോന്‍മാരുടെ വീടും കൂട്ടിയിണക്കി പല ഐതിഹ്യങ്ങളുമുണ്ട്. താഴെ മുണ്ടയാട്ടുള്ള പെരിങ്ങോത്ത് ഇല്ലപ്പറമ്പിനും (ഇപ്പോള്‍ പുതുതായി ഒരു ക്ഷേത്രം പണിതിട്ടുണ്ട്) അതിന്റേതായ കഥകള്‍ പറയാനുണ്ട്. തൊട്ടടുത്തുള്ള നീലിയത്ത് അകത്തൂട്ട് തറവാടും തറയും ഈ ഗ്രാമത്തിലെ മറ്റു ക്ഷേത്രങ്ങളുടെയെല്ലാം ശക്തികേന്ദ്രമായ മേല്‍ക്കോയ്മയാണ്. കണ്ണൂര്‍ ശ്രീനാരായണ കോളേജിനടുത്ത് തച്ചോളി ഒതേനന്‍ ചാടിക്കടന്നത് എന്നുപറയുന്ന ഒരു ചതുരക്കിണറുണ്ട്. ഇതിനടുത്ത പ്രദേശമായ കണ്ണൂക്കരയിലെ ഞാലിവയലും മാണിക്കക്കാവും ഒതേനന്റെ ഉറ്റ ചങ്ങാതിയായ പയ്യമ്പള്ളി ചന്തുവിന്റെ ആവാസകേന്ദ്രമാണ്. എളയാവൂര്‍ പഞ്ചായത്തിലെ മറ്റൊരു പ്രദേശമായ പാതിരിപ്പറമ്പ് പേരു സൂചിപ്പിക്കുന്നതുപോലെ ക്രിസ്തു മത വിശ്വാസികളുടെ കേന്ദ്രമാണ്. അതോടനുബന്ധിച്ച് ഒരു ദേവാലയവും സെമിത്തേരിയുമുണ്ട്. എളയാവൂര്‍ പഞ്ചായത്താഫീസിനടുത്ത് പഠാണികളുടെ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടവും ഒരു ശവപ്പറമ്പും ഇന്നും നിലനില്‍ക്കുന്നു എന്നത് ഒരു കാലത്ത് അവരുടെയും സാന്നിദ്ധ്യം ഈ പ്രദേശത്തുണ്ടായിരുന്നു എന്നതിന്റെ തെളിവുകളാണ്